ഗാസ യുദ്ധം അക്രമത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇസ്രായിലില്‍ വ്യാപകമായ ആഭ്യന്തര രോഷം പുകയുന്നു. സുബോധമുള്ള ഒരു രാഷ്ട്രമായി പെരുമാറുന്നില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയെ പോലെ രാജ്യങ്ങള്‍ക്കിടയില്‍ ഇസ്രായില്‍ ഒരു പരിഹാസ രാഷ്ട്രമായി മാറുമെന്ന് ഇടതുപക്ഷ രാഷ്ട്രീയക്കാരനും ഇസ്രായില്‍ സൈന്യത്തിന്റെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡറുമായ യെയര്‍ ഗോലന്‍ പറഞ്ഞു.
പ്രമുഖ അമേരിക്കന്‍ നേതാക്കളെ കുറിച്ച വിശദമായ ഗവേഷണ പദ്ധതികളും ജീവചരിത്രങ്ങളും നിര്‍മിക്കുന്ന ദി ഹിസ്റ്ററിമേക്കേഴ്സിലെ വാമൊഴി ചരിത്ര ഗവേഷകനായിരുന്നു വാഷിംഗ്ടണില്‍ രണ്ടു ഇസ്രായില്‍ എംബസി ജീവനക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ അക്രമി ഏലിയാസ് റോഡ്രിഗസ് എന്ന് കണ്ടെത്തി.