ലണ്ടൺ: ഐഫോൺ 16 അടക്കമുള്ള മുൻ നിര ഉൽപന്നങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ആപ്പിൾ കന്പനിക്ക് യൂറോപ്യൻ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. നികുതി ഇളവുമായി ബന്ധപ്പെട്ട കേസിൽ13 ബല്യൺ യൂറോ പിഴ അടക്കാനാണ് പരമോന്നത യൂറോപ്യൻ കോടതിയുടെ ഉത്തരവ്.
മറ്റൊരു സുപ്രധാന ഉത്തരവിൽ ഗൂഗിളിന് 2.4 ബില്യൺ യോറോ പിഴയും രണ്ടംഗ ബഞ്ച് വിധിച്ചു. വിശ്വാസ ലംഘനകോസിലാണ് കേസിലാണ് ഗൂഗിളിന് പിഴ. രണ്ട് ഉത്തരവുകളിലും അപ്പീലന് അവസരമില്ല എന്നതും ശ്രദ്ധേയമാണ്.
ശ്രീനഗർ: ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഇന്ത്യൻ എയർഫോഴ്‌സിലെ വനിതാ ഫ്‌ളൈയിംഗ് ഓഫീസർ, വിംഗ് കമാൻഡർക്കെതിരെ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലെ ബുദ്ഗാം പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്തു. കേസിനെക്കുറിച്ച് അറിയാമെന്നും പോലീസ് ശ്രീനഗറിലെ ഇന്ത്യൻ എയർഫോഴ്സിനെ സമീപിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികാരികളുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഇന്ത്യൻ എയർഫോഴ്സ് അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി താൻ പീഡനവും ലൈംഗികാതിക്രമവും മാനസിക പീഡനവും അനുഭവിക്കുന്നുണ്ടെന്ന് ഫ്ലൈയിംഗ് ഓഫീസർ പരാതിയിൽ പറയുന്നു.
പരാതിയിൽനിന്ന്. 2023 ഡിസംബർ 31-ന് ഓഫീസർമാരുടെ മെസ്സിൽ നടന്ന ഒരു ന്യൂ ഇയർ പാർട്ടിയിൽ, തനിക്ക് സമ്മാനം ലഭിച്ചോ എന്ന് സീനിയർ ഉദ്യോഗസ്ഥൻ ആരാഞ്ഞു. ഇല്ലെന്ന് പറഞ്ഞപ്പോൾ, സമ്മാനങ്ങൾ തൻ്റെ മുറിയിലുണ്ടെന്ന് പറഞ്ഞ് വിംഗ് കമാൻഡർ മുറിയിലേക്ക് കൊണ്ടുപോയി. കുടുംബം എവിടെയാണെന്ന് ചോദിച്ചപ്പോൾ അവർ മറ്റെവിടെയോ ആണെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
സീനിയർ ഉദ്യോഗസ്ഥൻ തന്നെ നിർബന്ധിച്ച് ഓറൽ സെക്‌സ് ചെയ്ത് പീഡിപ്പിച്ചു. ഒടുവിൽ അയാളെ തള്ളിയിട്ടാണ് ഞാൻ രക്ഷപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ കുറച്ച് സമയമെടുത്തതായി ഫ്ലൈയിംഗ് ഓഫീസർ പറഞ്ഞു. ഞാൻ ഭയപ്പെട്ടു, എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഈ സംഭവത്തിന് ശേഷം അയാൾ എൻ്റെ ഓഫീസ് സന്ദർശിച്ചു. ഒന്നും സംഭവിക്കാത്തത് പോലെയാണ് അയാൾ പെരുമാറിയത്, പശ്ചാത്താപത്തിൻ്റെ ഒരു ലക്ഷണവും അയാളിൽ ഇല്ലായിരുന്നു-യുവതി പറഞ്ഞു.
മറ്റ് രണ്ട് വനിതാ ഓഫീസർമാരുമായി ഞാൻ ഇക്കാര്യം പങ്കുവെച്ചു. അവരാണ് പരാതി നൽകാൻ പ്രേരിപ്പിച്ചത്. സൈന്യത്തിൽ ചേർന്ന, അവിവാഹിതയായ ഒരു പെൺകുട്ടി എന്ന നിലയിൽ എന്നോട് നിന്ദ്യമായ രീതിയിൽ പെരുമാറിയതിന്റെ മാനസിക വേദന എനിക്ക് വിവരിക്കാൻ കഴിയില്ല- ഉദ്യോഗസ്ഥ പരാതിയിൽ പറഞ്ഞു. പരാതിയെ തുടർന്ന് കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചു. മൊഴി രേഖപ്പെടുത്താൻ ഈ വർഷം ജനുവരിയിൽ വിങ് കമാൻഡറെ രണ്ടുതവണ തന്നോടൊപ്പം ഇരുത്തി. മുതിർന്ന ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തെ താൻ എതിർക്കുകയും ചെയ്തു. എന്നാൽ അഡ്മിനിസ്ട്രേഷൻ പിഴവ് എന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയാണ് ചെയ്തത്- യുവതി പറഞ്ഞു.
തുടർന്ന് ഇൻ്റേണൽ കമ്മിറ്റിക്ക് പുതിയ പരാതി നൽകുകയും രണ്ട് മാസത്തിന് ശേഷം യോഗം ചേരുകയും ചെയ്തു. ലൈംഗിക കുറ്റവാളിയെ സഹായിക്കാനാണ് അധികാരികൾ ശ്രമിച്ചത്. അവരുടെ പക്ഷപാതം എനിക്ക് ഹൃദയഭേദകമായിരുന്നു. പലതവണ നിർബന്ധിച്ചിട്ടും വൈദ്യപരിശോധന നടത്തിയില്ല. ഇന്റേണൽ കമ്മിറ്റിയും അവരുടെ ജോലി ശരിയായി ചെയ്തില്ല. എല്ലാവരും ലൈംഗിക കുറ്റവാളിയെ സഹായിക്കുകയായിരുന്നു. ഇടക്കാലാശ്വാസത്തിനും നിരവധി തവണ ലീവിനും അഭ്യർത്ഥിച്ചെങ്കിലും ഓരോ തവണയും എനിക്ക് ലീവ് നിരസിക്കപ്പെട്ടു. ഇവരുമായി ഇടപഴകാനും എന്നെ ദുരുപയോഗം ചെയ്യുന്നയാളോടൊപ്പം പരിപാടികളിൽ പങ്കെടുക്കാനും ഞാൻ നിർബന്ധിതയായി. അയാൾ ഇതെല്ലാം ആസ്വദിക്കുമ്പോൾ ഞാൻ അധികാരികളുടെ കൈകളാൽ അനുദിനം ഉപദ്രവിക്കപ്പെടുകയായിരുന്നു. ദൃക്‌സാക്ഷി ഇല്ലെന്ന് പറഞ്ഞ് മെയ് മാസത്തിൽ അന്വേഷണം അവസാനിപ്പിച്ചെന്ന് ഇൻ്റേണൽ കമ്മിറ്റി പറഞ്ഞു.
തുടർച്ചയായ മാനസിക പീഡനവും സാമൂഹിക ബഹിഷ്‌കരണവും എനിക്ക് അനുഭവിക്കേണ്ടി വന്നു. എൻ്റെ സ്വകാര്യ ആശയവിനിമയങ്ങൾ അനൗദ്യോഗികമായി നിരന്തരം നിരീക്ഷിക്കപ്പെടുകയും ചെയ്തു. ഞാൻ സംസാരിക്കുന്ന വ്യക്തികളെ അധികാരികൾ ഉപദ്രവിച്ചു. നിരന്തരമായ പീഡനം തൻ്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. ഞാൻ നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നത്, മുഴുവൻ സമയവും നിരീക്ഷണത്തിന് കീഴിൽ, എൻ്റെ സാമൂഹിക ജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു. പീഡനം എന്നെ ആത്മഹത്യാ ചിന്തകളിലേക്ക് നയിച്ചു. എൻ്റെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത വിധം പ്രതിസന്ധിയിലാണ് ഞാൻ. എൻ്റെ സാമൂഹിക ഇടപെടലുകൾ അധികാരികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.
പുതിയ iPhone 16 സീരീസിന്റെ അവതരണം യുഎസിലെ കൂപര്‍റ്റീനോവിലെ ആപ്പിളിന്റെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്നു. പതിവുപോലെ കിടിലന്‍ നൂതന സാങ്കേതികവിദ്യകളുമായാണ് പുതിയ ഐഫോണും, ആപ്പിള്‍ വാച്ചും, എയര്‍പോഡുമെല്ലാം എത്തിയിരിക്കുന്നത്. ജൂണില്‍ ആപ്പിള്‍ അവതരിപ്പിച്ച ആപ്പിള്‍ ഇന്റലിജന്‍സ് എന്ന കമ്പനിയുടെ സ്വന്തം നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ആദ്യമായി ഉള്‍പ്പെടുത്തിയ സീരീസാണ് ഐഫോണ്‍ 16. മുന്‍ മോഡലുകളെ അപേക്ഷിച്ച് കെട്ടിലും മട്ടിലും പ്രകടമായ മാറ്റങ്ങള്‍ കുറവാണെങ്കിലും ഉള്ളില്‍, പ്രത്യേകിച്ച് തലച്ചോറില്‍ കാര്യമായ മാറ്റങ്ങളുമായാണ് ഐഫോണ്‍ 16 സീരീസ് വേറിട്ട് നില്‍ക്കുന്നത്.
ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് പുതുതായി എത്തിയിരിക്കുന്നത്. ഈ നാലു മോഡലുകളുടേയും സ്‌ക്രീന്‍ വലിപ്പത്തിൽ മാറ്റമുണ്ട്. ഐഫോണ്‍ 16 പ്രോ മാക്‌സ് ആണ് ഇതുവരെ ആപ്പിള്‍ വിപണിയിലിറക്കിയ ഏറ്റവും വലിപ്പമേറിയ ഫോണ്‍. പ്രകടനത്തിലും അതികേമനാണ്. ആപ്പിള്‍ ഇന്റലിജന്‍സിനു പുറമെ ഒട്ടേറെ പുതുമകളുള്ള കാമറ കണ്‍ട്രോള്‍, വേഗതയും കാര്യക്ഷമതയും പ്രവര്‍ത്തനക്ഷമതയും നല്‍കുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ A18 പ്രൊസസര്‍, ഐഒഎസ് 18, പുതിയ ആക്ഷന്‍ ബട്ടന്‍, മികച്ച ബാറ്ററി ലൈഫ്, കാമറയിലെ പുതിയ കിടിലന്‍ ഫീച്ചറുകള്‍ എന്നിവയാണ് ഐഫോണ്‍ 16 സീരീസിലെ പുതുമകള്‍.
സൈഡ് ബട്ടനു അല്‍പ്പം താഴെയായി നല്‍കിയിരിക്കുന്ന ഒരു ടച്ച് ബട്ടനാണ് ആപ്പിള്‍ കാമറ കണ്‍ട്രോള്‍. കാമറയുടെ പ്രവര്‍ത്തനങ്ങള്‍ ഇതുപയോഗിച്ച് വേഗത്തിലും ലളിതമായും നിയന്ത്രിക്കാനാകും. കാമറ കണ്‍ട്രോള്‍ ബട്ടന്‍ ജസ്റ്റ് ഒന്ന് ക്ലിക്ക് ചെയ്താല്‍ കാമറ ഓപണ്‍ ആകും. അടുത്ത ക്ലിക്കില്‍ ഫോട്ടോ എടുക്കാം. ഇതുപയോഗിച്ച് തന്നെ എല്ലാ കാമറ ടൂള്‍സും ആക്‌സസ് ചെയ്യാം. വിഡിയോ മോഡിലാണെങ്കില്‍ ഒറ്റ ക്ലിക്കില്‍ റെക്കോഡ് ചെയ്യാം. കാമറ കണ്‍ട്രോളില്‍ ചെറുതായൊന്ന് പ്രസ് ചെയ്താല്‍ സൂം അടക്കമുള്ള കണ്‍ട്രോളുകള്‍ തുറന്നു വരും. വിരല്‍ സ്ലൈഡ് ചെയ്ത് അഡ്ജസ്റ്റ് ചെയ്യാം. ചെറുതായൊന്ന് ഡബിള്‍ പ്രസ് ചെയ്താല്‍ കാമറ സെറ്റിങ്‌സ് പ്രത്യക്ഷപ്പെടും. ഇതും വിരല്‍ സ്ലൈഡ് ചെയ്ത് അഡ്ജസ്റ്റ് ചെയ്യാം.
ക്യാമറ
പുതിയ അള്‍ട്രാ വൈഡ് ക്യാമറയില്‍ അടുത്തുള്ള ദൃശ്യങ്ങളും അകലെയുള്ള ദൃശ്യങ്ങളും മിഴിവോടെ പകര്‍ത്താന്‍ കഴിയും. 48 മെഗാപിക്‌സല്‍ ഫ്യൂഷന്‍ ക്യാമറയില്‍ സൂപ്പര്‍ ഹൈ റെസലൂഷന്‍ ചിത്രങ്ങളും, സൂം ചെയത് 2x മുതല്‍ 5x വരെ ഒപ്റ്റിക്കല്‍ ക്വാളിറ്റിയുള്ള ടെലിഫോട്ടോയും പകര്‍ത്താം. സ്‌പേഷ്യന്‍ കാപ്ചര്‍ ഫീച്ചര്‍ കൂടിയുള്ളതിനാല്‍ ത്രീഡി ഫോട്ടോകളും വിഡിയോകളും എടുക്കാന്‍ കഴിയും. ഫോട്ടോ എടുക്കാന്‍ നാലു ലെന്‍സുകള്‍ ഉപയോഗിക്കുന്നതിനു സമമാണ് ഒരൊറ്റ ഐഫോണ്‍ 16 കാമറ എന്നു ചുരുക്കം. ഐഫോണ്‍ 16ല്‍ ഡ്യൂവല്‍ കാമറയും 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡുമാണ്. പ്രോ, പ്രോ മാക്‌സ് മോഡലുകളില്‍ മൂന്ന് കാമറകളാണ് പിന്നിലുള്ളത്. 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ്.
വിഡിയോയില്‍ എടുത്തുപറയേണ്ട പ്രധാന ഫീച്ചറാണ് ഓഡിയോ മിക്‌സ്. വിഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ശല്യമാകാറുള്ള ബാക്ക്ഗ്രൗണ്ട് ശബ്ദങ്ങളെ നിയന്ത്രിക്കാവുന്ന ഇന്‍-ഫ്രെയിം, സ്റ്റുഡിയോ, സിനിമാറ്റിക് എന്നീ മൂന്ന് ഒപ്ഷനുകളാണ് ഓഡിയോ മിക്‌സിലുള്ളത്. ഫ്രെയിമിനകത്തെ ശബ്ദം മാത്രം ഫോക്കസ് ചെയ്യണമെങ്കില്‍ ഇന്‍-ഫ്രെയിം സെലക്ട് ചെയ്യാം. ഫ്രെയിമിനകത്തെ ആളുകള്‍ സംസാരിക്കുന്ന ശബ്ദം മാത്രം പിടിച്ചെടുക്കും. ഒരു പ്രൊഫഷനല്‍ സ്റ്റുഡിയോ റെക്കോഡ് ചെയ്തതു പോലുള്ള ക്വാളിറ്റിയില്‍ ശബ്ദം ലഭിക്കാന്‍ സ്റ്റുഡിയോ ഒപ്ഷന്‍ സെലക്ട് ചെയ്യാം. സിനിമാറ്റിക് ഓപ്ഷനില്‍ ഒരു മൂവിയിലെ ശബ്ദം പോലെ ചുറ്റുമുള്ള എല്ലാ ശബ്ദങ്ങളും പിടിച്ചെടുത്ത് അത് മുന്നിലെ സ്‌ക്രീനിലേക്ക് കേന്ദ്രീകരിക്കും.
A18 ചിപ്പ്
ഐഫോണ്‍ 15ലെ A16 ബയോനിക് ചിപ്പിനെ രണ്ടു തലമുറ പിന്നിലാക്കിയിരിക്കുകയാണ് കൂടുതല്‍ ബുദ്ധിമാനായ A18 ചിപ്പ്. ക്യാമറ കണ്‍ട്രോള്‍, ഫോട്ടോഗ്രഫിക് സ്റ്റൈല്‍ തുടങ്ങിയ പുതിയ ലെവല്‍ ക്യാമറ ഫീച്ചറുകള്‍ക്ക് ശക്തി പകരുന്നത് ഈ ചിപ്പാണ്. ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഈ ചിപ്പ് കാര്യക്ഷമമായാണ് ഊര്‍ജ്ജം ഉപയോഗിക്കുന്നത്. അതു കൊണ്ടു തന്നെ മികച്ച ബാറ്ററി ലൈഫും ലഭിക്കുന്നു. ഐഫോണ്‍ 12നേക്കാള്‍ 60 ശതമാനം വേഗത കൂടിയ ചിപ്പാണ് A18.
ആപ്പിള്‍ ഇന്റലിജന്‍സ്
ആപ്പിളിന്റെ സ്വന്തം എഐ കണ്ടുപിടിത്തമായ ആപ്പിള്‍ ഇന്റലിജന്‍സിന്റെ എല്ലാ സാധ്യതകളും പ്രയോഗിച്ചിരിക്കുന്നത് ഐഫോണ്‍ പ്രോ, പ്രോ മാക്‌സ് മോഡലുകളിലാണ്. ഇപ്പോള്‍ അമേരിക്കന്‍ ഇംഗ്ലീഷിലാണ് ഇതു ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ മറ്റു ഇംഗ്ലീഷ് വകഭേദങ്ങളിലും മറ്റു ഭാഷകളിലും ഇതെത്തും. ഈ പേഴ്‌സനല്‍ ഇന്റലിജന്‍സ് സഹായിയെ എഴുതാനും പറയാനും ഫോട്ടോ എടുക്കാനും തുടങ്ങി ഒട്ടേറെ സഹായങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. മെയിലുകള്‍ക്ക് മറുപടി എഴുതല്‍, തിരുത്തിഎഴുതല്‍, പ്രൂഫ് റീഡ് ചെയ്യല്‍ എല്ലാം ചാറ്റ് ജിപിറ്റി സ്വയം ചെയ്തു തരും. ചാറ്റ് ചെയ്യുമ്പോള്‍ ആവശ്യമുള്ള ഇമോജികള്‍ നാം ആവശ്യപ്പെടുന്നതു പ്രകാരം നിമിഷ നേരം കൊണ്ട് ക്രിയേറ്റ് ചെയ്തു തരും. പുറത്തിറങ്ങി കാമറ കണ്‍ട്രോള്‍ ക്ലിക്ക് ചെയ്ത് ഹോട്ടലുകളുടെ ചിത്രമെടുത്താല്‍ അവിടുത്തെ മെനുവും ഫൂഡ് റിവ്യൂകളും റൂം ബുക്കിങ് വിവരങ്ങളും ഐഫോണ്‍ നമുക്ക് പറഞ്ഞു തരും. തെരുവില്‍ കാണുന്ന ഒരു പട്ടിയുടെ ഫോട്ടോ എടുത്താള്‍ അത് ഏതു തരം ബ്രീഡാണെന്നു വരെ പറഞ്ഞു തരും. സിരിയും കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഐഫോണിലെ പുതിയ ഫീച്ചറുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു ചോദിച്ചാല്‍ അതിനുള്ള മറുപടി സിരി തന്നെ വിശദമായി പറഞ്ഞു തരും.
കൊച്ചി: കടവന്ത്രയിലെ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ആഗസ്ത് നാലിനാണ് 73-കാരിയായ സുഭദ്രയെ കാണാതായത്. തുടർന്ന് ആറാം തിയ്യതി അവരുടെ മകൻ കടവന്ത്ര പോലീസിൽ പരാതി നല്കുകയായിയിരുന്നു. എട്ടാം തിയ്യതി സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നടി താഴ്ചയിലേക്ക് കുഴിയെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നൈറ്റി ധരിച്ച നിലയിൽ വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടക്കുന്ന രീതിയിലാണ് മൃതദേഹം. കാണാതാവുമ്പോൾ സുഭദ്ര ആഭരണങ്ങൾ ധരിച്ചിരുന്നു. ഇത് കവർന്ന ശേഷമുളള കൊലപാതകമെന്നാണ് സംശയിക്കുന്നത്.
മൃതദേഹം കണ്ടെത്തിയ കാട്ടൂർ കോർത്തശേരിയിലെ വാടകവീട്ടിലെ ദമ്പതികൾ ഒളിവിലാണ്. സുഭദ്രയുമായി നല്ല ബന്ധമുണ്ടായിരുന്ന പ്രതികളെന്ന് സംശയിക്കുന്ന മാത്യുസും ശർമിളയും പോലീസ് സ്റ്റേഷനിൽ ഹാജരാകാമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ, പിന്നീട് ഇവർ ഒളിവിൽ പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുഭദ്രയുടെ സ്വർണം മാത്യൂസും ശർമിളയും കൈക്കലാക്കിയിരുന്നുവെന്നും അതേ കുറിച്ചുള്ള തർക്കമാവാം കൊലപാതകത്തിന് കാരണമായതെന്നുമാണ് കരുതുന്നത്. കുഴിയെടുത്ത സ്ഥലം പോലീസിന്റെ കടാവർ നായയാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് പരിശോധന തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
വളരെ അഴുകിയ നിലയിലാണ് മൃതദേഹമുള്ളത്. മൃതദേഹം സുഭദ്രയുടേത് തന്നെ എന്ന് ഉറപ്പിക്കാൻ പോലീസിന് ശാസ്ത്രീയമായ പരിശോധനകൾ ആവശ്യമാണ്. ഒപ്പം പ്രതികളെ എത്രയും വേഗത്തിൽ പിടികൂടാനുള്ള ഊർജിത നീക്കത്തിലാണ് പോലീസ് സംഘം.