ന്യൂഡല്‍ഹി– യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് പ്രയാഗ് രാജ് സ്വദേശി ശക്തി ദുബേയ്ക്കാണ് ഒന്നാം റാങ്ക്. ശക്തി അലഹാബാദ് സര്‍വകലാശാലയില്‍ നിന്നാണ് ബയോകെമിസ്ട്രിയില്‍ ബിരുദം നേടിയത്. പൊളിറ്റിക്കല്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ വിഷയങ്ങളായിരുന്നു ഓപ്ഷണല്‍.
ഹരിയാന സ്വദേശി ഹര്‍ഷിത ഗോയലിനാണ് രണ്ടാം സ്ഥാനം. എം.എസ് യൂണിവേഴ്സിറ്റി ബറോഡയില്‍ നിന്നും ബികോം ബിരുദദാരിയാണ്. ഇന്റര്‍ണാഷണല്‍ റിലേഷന്‍സ് ആയിരുന്നു ഹര്‍ഷിദയുടെ ഓപ്ഷണല്‍ വിഷയം. മൂന്നാം സ്ഥാനം മഹാരാഷ്ട്ര സ്വദേശി ഡോംഗ്രേ അര്‍ചിത് പരാഗിനാണ്. ഡോം്രേഗ അര്‍ചിത് പരാഗ് തിരുവനന്തപുരം എന്‍ലൈറ്റ് അക്കാദമിയില്‍ നിന്നാണ് പരിശീലനം കരസ്ഥമാക്കിയത്.
ആദ്യ 100 റാങ്കില്‍ അഞ്ച് മലയാളികളാണുള്ളത്. മാളവിക ജി നായര്‍-45, നന്ദന ജി.പി-47, സോണറ്റ് ജോസ്-54, റീനു അന്ന മാത്യു-81, ദേവിക പ്രിയദര്‍ശിനി-95 എന്നിവര്‍ക്കാണ് 100 ല്‍ താഴെ റാങ്ക് ലഭിച്ചത്.